---
title: "ചൂലൂര്‍ സി.എച്ച് സെന്റര്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു"
english_title: "Sneha Sangam was organized by Chooloor CH Center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41745/sneha-sangam-was-organized-by-chooloor-ch-center"
published_at: "2022-05-09T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62793dfb71b66_kk.jpg"
keywords: []
---

# ചൂലൂര്‍ സി.എച്ച് സെന്റര്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** കട്ടാങ്ങല്‍ : **ചൂലൂര്‍ സി.എച്ച് സെന്റര്‍ സ്നേഹ സംഗമവും ലിഫ്റ്റ്,ഡോര്‍മെറ്ററി, ആംബുലന്‍സ് ഷെഡ്, കിണര്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും സ്നേഹ സംഗമവും നടന്നു. സി.എച്ച് സെന്റര്‍ അങ്കണത്തില്‍ വെച്ച് നടന്ന ലിഫ്റ്റ് ഉദ്ഘാടനം പ്രമുഖ വ്യവസായി അഹമ്മദ് മൂസ(ഖത്തര്‍) ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

** കട്ടാങ്ങല്‍ : **ചൂലൂര്‍ സി.എച്ച് സെന്റര്‍ സ്നേഹ സംഗമവും ലിഫ്റ്റ്,ഡോര്‍മെറ്ററി, ആംബുലന്‍സ് ഷെഡ്, കിണര്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും സ്നേഹ സംഗമവും നടന്നു. സി.എച്ച് സെന്റര്‍ അങ്കണത്തില്‍ വെച്ച് നടന്ന ലിഫ്റ്റ് ഉദ്ഘാടനം പ്രമുഖ വ്യവസായി അഹമ്മദ് മൂസ(ഖത്തര്‍) ഉദ്ഘാടനം നിര്‍വഹിച്ചു.

.പി മുഹമ്മദ് ബഷീര്‍(മോന്‍സി) സ്‌പോണ്‍സര്‍ ചെയ്ത കിണര്‍ അദ്ദേഹം സി.എച്ച് സെന്ററിന് സമര്‍പ്പിച്ചു. കുന്ദമഗലം മണ്ഡലം ദുബായ് കെ.എം.സി.സി സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സ് ഷെഡ് ഉദ്ഘാടനവും സി.എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി സ്‌പോണ്‌സര്‍ ചെയ്ത ഡോര്‍മെറ്ററിയുടെ ഉദ്ഘാടനവും നടന്നു.

തുടന്ന് സി.എച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു.

പ്രമുഖ കവി പി.കെ ഗോപി മുഖ്യാതിഥിയായി. മുഹമ്മദ് കോയ തിരുനാവായ, ഹമദ് മൂസ(ഖത്തര്‍ വ്യവസായി), ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി ട്രഷറര്‍ ടി.പി ഉമ്മര്‍ കള്ളന്‍തോട്, സെയ്ത് മുഹമ്മദ് കുറ്റിക്കാട്ടൂര്‍, മോന്‍സി ബഷീര്‍ എളമരം, കെ.കെ അബ്ദുല്‍ സലാം(സി.ഇ.ഒ ഫോക്കസ് മാള്‍), കെ.പി.യു അലി, ബാബു നെല്ലൂളി, തുടങ്ങിയവര്‍ സംസാരിച്ചു.

എന്‍.പി ഹംസ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത സ്വാന്തനത്തില്‍ പ്രമുഖ പാട്ടുകാരും കവികളും സാഹിത്യ കലാ പ്രവര്‍ത്തകരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41745/sneha-sangam-was-organized-by-chooloor-ch-center)