---
title: "ഭക്ഷ്യപാനീയ വിതരണശാലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി "
english_title: "The health department inspected the food and beverage outlets"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41796/the-health-department-inspected-the-food-and-beverage-outlets"
published_at: "2022-05-10T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279e89ad725c_FOOD1.JPG"
keywords: []
---

# ഭക്ഷ്യപാനീയ വിതരണശാലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി 

> **Lead Summary:** **തിരുവമ്പാടി** : ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി, ഇരുമ്പകം, അത്തിപ്പാറ, പെരുമാലിപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

## Article Content

**തിരുവമ്പാടി** : ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി, ഇരുമ്പകം, അത്തിപ്പാറ, പെരുമാലിപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജല ഗുണനിലവാര പരിശോധന നടത്താതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പുകയില വിമുക്ത ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ശുചിത്വം പാലിക്കണമെന്നും ആറ് മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫസിന ഹസ്സന്‍ അറിയിച്ചു.

ഭക്ഷ്യ പാനീയ സുരക്ഷാ കാര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചു.

പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സുനീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. ജലീല്‍, പി. രജിത്ത്, മുഹമ്മദ് മുസ്തഫ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41796/the-health-department-inspected-the-food-and-beverage-outlets)