---
title: "നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു കൊയിലാണ്ടി താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി "
english_title: "Construction Workers Union CITU held a march and a dharna at Koyilandy Taluk Office "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41844/construction-workers-union-citu-held-a-march-and-a-dharna-at-koyilandy-taluk-office"
published_at: "2022-05-10T12:28:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627a0ed128f57_CITU1.jpg"
keywords: []
---

# നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു കൊയിലാണ്ടി താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി 

> **Lead Summary:** **കൊയിലാണ്ടി **: കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**കൊയിലാണ്ടി **: കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ധര്‍ണ്ണ.

എം.വി. സദാനന്ദന്‍, ഭാസ്‌ക്കരന്‍, പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41844/construction-workers-union-citu-held-a-march-and-a-dharna-at-koyilandy-taluk-office)