---
title: "മദ്‌റസാ പ്രവേശനോത്സവത്തോടനുബന്ധിച്ച് അക്ഷരജാഥ നടത്തി"
english_title: "Akshara Jatha was held on the occasion of Madrasa Entrance Ceremony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41919/akshara-jatha-was-held-on-the-occasion-of-madrasa-entrance-ceremony"
published_at: "2022-05-10T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a5d5c43ec8_kk.jpg"
keywords: []
---

# മദ്‌റസാ പ്രവേശനോത്സവത്തോടനുബന്ധിച്ച് അക്ഷരജാഥ നടത്തി

> **Lead Summary:** ** എളേറ്റില്‍:** താമരശ്ശേരി മേഖലാ മാനേജ്‌മെന്റ് അസോസിയേഷനും എളേറ്റില്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്താഭിമുഖ്യത്തില്‍ മദ്‌റസാ പ്രവേശനോത്സവത്തോടനുബന്ധിച്ച് അക്ഷരജാഥ സംഘടിപ്പിച്ചു.

## Article Content

** എളേറ്റില്‍:** താമരശ്ശേരി മേഖലാ മാനേജ്‌മെന്റ് അസോസിയേഷനും എളേറ്റില്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്താഭിമുഖ്യത്തില്‍ മദ്‌റസാ പ്രവേശനോത്സവത്തോടനുബന്ധിച്ച് അക്ഷരജാഥ സംഘടിപ്പിച്ചു.

പ്രവേശനോല്‍സവം മേഖലാ പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി കൊളത്തക്കരയുടെ അദ്ധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ കെ.കെ.ഇബ്രാഹിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.

റൈഞ്ച് പ്രസിഡണ്ട് ടി.പി. മുഹ്‌സിന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ മുത്തലിബ് ദാരിമി, കെ.കെ. കുഞ്ഞായിന്‍, പി.സി. ആലി ഹാജി, എം.മുഹമ്മദ്, കെ.കെ. അബ്ദുന്നാസിര്‍ ഹാജി, ഗഫൂര്‍, കെ.കെ.ഇബ്രാഹിം മുസ്ല്യാര്‍, ടി.മുഹമ്മദ് ഫൈസി, കെ.കെ.ജബ്ബാര്‍ മാസ്റ്റര്‍,സംസാരിച്ചു. സെക്രട്ടറി എന്‍.കെ. മുഹമ്മദ് മുസ്ല്യാര്‍ സ്വാഗതവും പി.സി.സലാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41919/akshara-jatha-was-held-on-the-occasion-of-madrasa-entrance-ceremony)