---
title: "പടവ് സാംസ്‌കാരിക വേദി നേത്ര പരിശോധനാ ക്യാമ്പ് നടത്തി"
english_title: "Padav Cultural Venue conducted an eye examination camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41937/padav-cultural-venue-conducted-an-eye-examination-camp"
published_at: "2022-05-10T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a748d99bf6_kk.jpg"
keywords: []
---

# പടവ് സാംസ്‌കാരിക വേദി നേത്ര പരിശോധനാ ക്യാമ്പ് നടത്തി

> **Lead Summary:** ** നന്മണ്ട :**നന്മണ്ട പടവ് സാംസ്‌കാരിക വേദി മാനവീയം 2022 ന്റ ഭാഗമായി ചീക്കിലോട് എഎംഎല്‍ പി സ്‌കൂളില്‍ വെച്ച് പരിശോധനാ ക്യാമ്പ് നടത്തി.

## Article Content

** നന്മണ്ട :**നന്മണ്ട പടവ് സാംസ്‌കാരിക വേദി മാനവീയം 2022 ന്റ ഭാഗമായി ചീക്കിലോട് എഎംഎല്‍ പി സ്‌കൂളില്‍ വെച്ച് പരിശോധനാ ക്യാമ്പ് നടത്തി.

മലബാര്‍ കണ്ണാശുപത്രിയുമായി ചേര്‍ന്നാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് പ്രശസ്ത ഡോക്ടര്‍ പി.പി പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വാര്‍ഡ് മെമ്പര്‍ ടി.എം മിനി അദ്ധ്യക്ഷനായി.

എ. ശ്രീധരന്‍, ഷാജി കൊളത്തൂര്‍, കെ.പി അനില്‍ കുമാര്‍ , രാമദാസന്‍ കെ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. വിജയന്‍ പൊയില്‍ ചടങ്ങിന് നന്ദിയറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41937/padav-cultural-venue-conducted-an-eye-examination-camp)