---
title: "മുക്കുപണ്ടം പണയ തട്ടിപ്പ്; ചതുര്‍ദിന സത്യാഗ്രഹ സമരവുമായ് എല്‍ഡിഎഫ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി "
english_title: "Bait fraud; LDF Kodiyathoor Panchayat Committee with a four day Satyagraha agitation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41952/bait-fraud-ldf-kodiyathoor-panchayat-committee-with-a-four-day-satyagraha-agitation"
published_at: "2022-05-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7e9067e45_kk.jpg"
keywords: []
---

# മുക്കുപണ്ടം പണയ തട്ടിപ്പ്; ചതുര്‍ദിന സത്യാഗ്രഹ സമരവുമായ് എല്‍ഡിഎഫ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** **കൊടിയത്തൂര്‍ : **മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കണം എന്നാവിശ്യപ്പെട്ട് എല്‍ഡിഎഫ് ചതുര്‍ദിന സത്യാഗ്രഹ സമരം ആരംഭിച്ചു.

## Article Content

**കൊടിയത്തൂര്‍ : **മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കണം എന്നാവിശ്യപ്പെട്ട് എല്‍ഡിഎഫ് ചതുര്‍ദിന സത്യാഗ്രഹ സമരം ആരംഭിച്ചു.

എല്‍ഡിഎഫ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്. പ്രതിഷേധ പരിപാടി സിപിഐഎം ജില്ല സെക്രെട്ടേറിയറ്റ് മെമ്പര്‍ ടി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

ഇ. രമേശ് ബാബു, ജോണി ഇടശ്ശേരി, സി.ടി.സി അബ്ദുല്ല, വി.എ സണ്ണി, എന്‍ രവീന്ദ്രകുമാര്‍, കരീം കൊടിയത്തൂര്‍, സത്യനാഥന്‍, ഇ അരുണ്‍, നാസര്‍ കൊളായി, വിശ്വലക്ഷ്മി, കെ ടി മൈമൂന, കെ.ടി ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41952/bait-fraud-ldf-kodiyathoor-panchayat-committee-with-a-four-day-satyagraha-agitation)