---
title: "കൂടരഞ്ഞി  സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി ലാബും പോളിക്ലിനിക്കും നാടിന് സമര്‍പ്പിച്ചു"
english_title: "Dedicated to Nadi Lab and Polyclinic under Koodaranji Service Co-operative Bank"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41965/dedicated-to-nadi-lab-and-polyclinic-under-koodaranji-service-co-operative-bank"
published_at: "2022-05-10T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a8f84c7bba_00000000  NEW CARD copy.JPG"
keywords: []
---

# കൂടരഞ്ഞി  സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി ലാബും പോളിക്ലിനിക്കും നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **കൂടരഞ്ഞി: **ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ഒരുക്കി വരുന്ന സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി ലാബും പോളിക്ലിനിക്കും തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂടരഞ്ഞി: **ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ഒരുക്കി വരുന്ന സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി ലാബും പോളിക്ലിനിക്കും തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി ടൗണിലെ ലാബ് പരിസരത്ത് വെച്ച് ചേര്‍ന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് അദ്ധ്യക്ഷനായി. നീതി ലാബിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം താമരശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.പി. റസിയ നിര്‍വ്വഹിച്ചു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചന്‍ മുഖ്യാതിഥിയായിരുന്നു. റോസിലി ജോസ്, ഹെലന്‍ ഫ്രാന്‍സിസ്, ജോസ് തോമസ് മാവറ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പ്രിന്‍സ് കാര്യപുറം, കാതറിന്‍ പള്ളിക്കുന്നേല്‍, ജലീല്‍ കൂടരഞ്ഞി, ജോസ് മടപ്പിള്ളില്‍, എം.ടി. സൈമണ്‍, എന്‍.ഐ.അബ്ദുല്‍ ജബ്ബാര്‍, വില്‍സന്‍ പുല്ലുവേലില്‍, ഫിബി സെബാസ്റ്റ്യന്‍, ബേബി തടത്തില്‍, ജോണ്‍ വയനാപ്പാലയില്‍, മുഹമ്മദ് പാതിപറമ്പില്‍, ഹമീദ് ആറ്റുപുറം തുടങ്ങിയവര്‍ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളില്‍ സ്വാഗതവും ഡയറക്ടര്‍ സജി പെണ്ണാപറമ്പില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41965/dedicated-to-nadi-lab-and-polyclinic-under-koodaranji-service-co-operative-bank)