---
title: "ജില്ലാ സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് കൈതപൊയില്‍ ലിസ്സാ കോളേജും, നയണ്‍ സ്ട്രിക്കേഴ്‌സ് മടവൂരും ചാമ്പ്യന്‍മാര്‍"
english_title: "District Soft Baseball Youth Championship Kaithapoyil Lissa College and Nine Strikers Madavoor Champions"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41972/district-soft-baseball-youth-championship-kaithapoyil-lissa-college-and-nine-strikers-madavoor-champions"
published_at: "2022-05-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a934dde196_kk.jpg"
keywords: []
---

# ജില്ലാ സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് കൈതപൊയില്‍ ലിസ്സാ കോളേജും, നയണ്‍ സ്ട്രിക്കേഴ്‌സ് മടവൂരും ചാമ്പ്യന്‍മാര്‍

> **Lead Summary:**  **കോടഞ്ചേരി : **കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തില്‍ സമാപിച്ച ജില്ലാ സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ കൈതപൊയില്‍ ലിസ്സാ കോളേജ്, മടപ്പള്ളി ഗവ.കോളേജിനെ 27 - 22 ന് തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായി.

## Article Content

 **കോടഞ്ചേരി : **കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തില്‍ സമാപിച്ച ജില്ലാ സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ കൈതപൊയില്‍ ലിസ്സാ കോളേജ്, മടപ്പള്ളി ഗവ.കോളേജിനെ 27 - 22 ന് തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായി.

എംജി എംജിഎം ഹൈയര്‍ സെക്കന്ററി സ്‌കൂള്‍, കൊടുവള്ളി സൂപ്പര്‍ കിംഗ്‌സിനെ 24 - 18 ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ നയണ്‍ സ്ട്രിക്കേഴ്‌സ് മടവൂര്‍ , മടപ്പള്ളി ഗവ.കോളേജിനെ 18 - 17 ന് തോല്‍പ്പിച്ച് ചാമ്പ് ന്‍മാരായി.

എം ജി എം ഹൈയര്‍ സെക്കന്ററി സ്‌കൂള്‍, സ്‌പോര്‍ട്ടിങ്ങ് പ്രോവയ്ന്‍സ് 32 - 30 ന് തോല്‍പിച്ച് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ട്രോഫികള്‍ വിതരണം ചെയ്തു.

പി.എം എഡ്വേര്‍ഡ്, നോബിള്‍ കുര്യക്കോസ്, കെ.എം ജോസ്ഥ്, മാത്യു ചെമ്പോട്ടിക്കല്‍, പി വി. റോക്കച്ചന്‍, സിബി മാനുവല്‍, ഷാജി ജോണ്‍, ഷിജോ സ്‌കറിയ, ജെഫ്രിന്‍ അബ്രഹാം, ജില്ലാ സെക്രട്ടറി വിപിന്‍ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41972/district-soft-baseball-youth-championship-kaithapoyil-lissa-college-and-nine-strikers-madavoor-champions)