---
title: "പേരാമ്പ്രയിലെ ഹലാല്‍ ബീഫ് വിവാദം സിപിഎം - എസ്ഡിപിഐ ഗുഡാലോചനയെന്ന് ബിജെപി"
english_title: "BJP says Halal beef controversy in Perambra is a CPM-SDPI conspiracy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42056/bjp-says-halal-beef-controversy-in-perambra-is-a-cpm-sdpi-conspiracy"
published_at: "2022-05-11T12:35:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627b61fc562da_PBA3.jpg"
keywords: []
---

# പേരാമ്പ്രയിലെ ഹലാല്‍ ബീഫ് വിവാദം സിപിഎം - എസ്ഡിപിഐ ഗുഡാലോചനയെന്ന് ബിജെപി

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഹലാല്‍ ബീഫ് വിവാദം സിപിഎം എസ്ഡിപിഐ ഗുഡാലോചനയുടെ ഫലമാണെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഹലാല്‍ ബീഫ് വിവാദം സിപിഎം എസ്ഡിപിഐ ഗുഡാലോചനയുടെ ഫലമാണെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ആരോപിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികളും, സാധനം വാങ്ങാന്‍ വന്നവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ വിദ്യേഷകരമായ പ്രചരണം നടത്തി നാല് വോട്ടിന് വേണ്ടി പേരാമ്പ്ര മേഖലയില്‍ കലാപം അഴിച്ചുവിട്ട് രാഷ്ട്രിയ മുതലെടുപ്പിന് സിപിഎം, മുസ്ലിം ലീഗ്, എസ്ഡിപിഐ പാര്‍ട്ടികള്‍ ശ്രമിക്കുകയാണ്.

സാധനം വാങ്ങാന്‍ പോയ സുഹ്യത്തുക്കളായ ചെറുപ്പക്കാരില്‍ വിവിധ പാര്‍ട്ടിക്കാരുണ്ട്. എഫ്‌ഐ ആറില്‍ രണ്ടാം പ്രതിയായത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്.

പ്രദേശത്തെ സജീവ ഡിഐഎഫ്‌ഐ പ്രവര്‍ത്തകരും പ്രസ്തുത വിഷയത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി നടന്ന സംഭവത്തെ ഭ്രൂപികരണ രാഷ്ട്രീയത്തിനായി സിപിഎമ്മും കോണ്‍ഗ്രസ്സും ഉപയോഗിക്കുകയാണ്.

സംഘപരിവാര്‍ സംഘടനകളുടെ പേരില്‍ കുറ്റം ചാര്‍ത്തി വിഷയത്തെ ഉപയോഗിക്കുന്നത് പാര്‍ട്ടികള്‍ക്ക് യോജിച്ചതല്ല. ഹൈപ്പര്‍ മാര്‍ക്കറ്റിലെ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ അക്രമം നടത്തിയ തൊഴിലാളികളും, വിഷയത്തില്‍ മൗനം പുലര്‍ത്തിയ മാനേജ്‌മെന്റുമാണ്.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികളുടെ മര്‍ദ്ധനത്തിനിരയായവരെയാണ് പോലീസ് പ്രതിയാകുന്നത്. സിപിഎം, കോണ്‍ഗ്രസ്സ് സമ്മര്‍ദ്ധത്തിന് വഴങ്ങി ബിജെപി പ്രവര്‍ത്തകരുടെ വിടുകളില്‍ കയറി പോലീസ് കാണിക്കുന്ന ഭീകരാന്തരിക്ഷം പ്രതിഷേധാര്‍ഹമാണ്.

ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന യഥാര്‍ത്ഥ സംഭവം പൊതുസമുഹത്തിന് അറിയാന്‍ കടയിലെ സിസിടിവി ദൃശ്യം പുറത്തു വീടാന്‍ പോലിസും മാനേജ്‌മെന്റും തയ്യാറാവണം.

സംഭവത്തെ കുറിച്ച് സമഗ്ര അന്യേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ട് വരണമെന്ന് എം. മോഹനന്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര സൂപ്പര്‍ മാര്‍ക്കറ്റിലെ ഹലാല്‍ ബീഫ് വിവാദം സമഗ്ര അന്യഷണം നടത്തണമെന്നും സംഘ പരിവാര്‍ സംഘടനകള്‍ക്ക് നേരേ നടക്കുന്ന നുണപ്രചരണത്തിനുമെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം സമിതി പേരാമ്പ്രയില്‍ നടത്തിയ പ്രതിഷേധ പ്രകടനം വിശദികരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42056/bjp-says-halal-beef-controversy-in-perambra-is-a-cpm-sdpi-conspiracy)