---
title: "പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു "
english_title: "Fourteenth Five Year Plan Working Group General Assembly convened"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42069/fourteenth-five-year-plan-working-group-general-assembly-convened"
published_at: "2022-05-11T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b6e87be49f_BLY.jpg"
keywords: []
---

# പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു 

> **Lead Summary:** **ബാലുശ്ശേരി **: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

## Article Content

**ബാലുശ്ശേരി **: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡണ്ട് എമ്മച്ചംകണ്ടി അസ്സൈനാര്‍ അധ്യക്ഷനായി. പി.പി. രവീന്ദ്രനാഥ് ആസൂത്രണ രേഖ അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷ എം. ശ്രീജ വികസനരേഖ അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ പി.എന്‍. അശോകന്‍, ഉമ മഠത്തില്‍, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. സജിത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42069/fourteenth-five-year-plan-working-group-general-assembly-convened)