---
title: "സിഐടിയു പയ്യോളി ഏരിയാ പ്രഥമ കണ്‍വെന്‍ഷന്‍ "
english_title: "CITU Payyoli Area First Convention"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42082/citu-payyoli-area-first-convention"
published_at: "2022-05-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b7e88de68c_CITU2.JPG"
keywords: []
---

# സിഐടിയു പയ്യോളി ഏരിയാ പ്രഥമ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പയ്യോളി** : സിഐടിയു പയ്യോളി ഏരിയാ പ്രഥമ കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യോളി** : സിഐടിയു പയ്യോളി ഏരിയാ പ്രഥമ കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി എം. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു.

അരങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തിലെ സഖാവ് പി. ഗോപാലന്‍ നഗറില്‍ നടന്ന പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഇരുപത്തിയഞ്ചംഗ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. സി. കുഞ്ഞമ്മദ് സംസാരിച്ചു.

കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.എം. ഷാജി സ്വാഗതവും കെ.കെ. പ്രേമന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് കെ.കെ. മമ്മു. സെക്രട്ടറി കെ.കെ. പ്രേമന്‍. ട്രഷറര്‍ കെ.എം. രാമകൃഷ്ണന്‍. വൈസ് പ്രസിഡന്റുമാര്‍ പി.വി. രാമചന്ദ്രന്‍, എ.എം. വിജയലക്ഷ്മി, പി. ജനാര്‍ദ്ദനന്‍, പ്രവീണ്‍കുമാര്‍. ജോയിന്റ് സെക്രട്ടറിമാര്‍ പി.വി. മനോജന്‍, എന്‍.ടി. രാജന്‍, ലളിത ബാബു, എം.ടി. ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42082/citu-payyoli-area-first-convention)