---
title: "നരിക്കുനി തേലശ്ശേരി കുളം നവീകരണത്തിന് മുപ്പത് ലക്ഷം രൂപ അനുവദിച്ചു "
english_title: "An amount of `30 lakh has been sanctioned for the renovation of Narikkuni Thelassery pool"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42107/an-amount-of-30-lakh-has-been-sanctioned-for-the-renovation-of-narikkuni-thelassery-pool"
published_at: "2022-05-11T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b923ea6aa5_POOL.jpg"
keywords: []
---

# നരിക്കുനി തേലശ്ശേരി കുളം നവീകരണത്തിന് മുപ്പത് ലക്ഷം രൂപ അനുവദിച്ചു 

> **Lead Summary:** **ബാലുശ്ശേരി** : കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നരിക്കുനി പഞ്ചായത്തിലെ പാലങ്ങാട് തേലശ്ശേരി കുളം (വലിയകുളം) നവീകരണ പ്രവൃത്തിക്ക് മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി ഡോ: എം.കെ. മുനീര്‍ എം.എല്‍.എ അറിയിച്ചു.

## Article Content

**ബാലുശ്ശേരി** : കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നരിക്കുനി പഞ്ചായത്തിലെ പാലങ്ങാട് തേലശ്ശേരി കുളം (വലിയകുളം) നവീകരണ പ്രവൃത്തിക്ക് മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി ഡോ: എം.കെ. മുനീര്‍ എം.എല്‍.എ അറിയിച്ചു.

ഇറിഗേഷന്‍ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കുളത്തിന്റെ സമഗ്ര നവീകരണം സാധ്യമാക്കാനും പൊതു ജനങ്ങള്‍ക്ക് ദീര്‍ഘ കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

ടെന്‍ഡര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42107/an-amount-of-30-lakh-has-been-sanctioned-for-the-renovation-of-narikkuni-thelassery-pool)