---
title: "അത്തോളിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും 200ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി"
english_title: "In Atholi, 200 liters of wash and distillation equipment were seized from an unoccupied house"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42111/in-atholi-200-liters-of-wash-and-distillation-equipment-were-seized-from-an-unoccupied-house"
published_at: "2022-05-11T16:24:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627b98a1f32fe_WASH.jpg"
keywords: []
---

# അത്തോളിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും 200ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

> **Lead Summary:** **അത്തോളി** : അത്തോളിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും 200ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

## Article Content

**അത്തോളി** : അത്തോളിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും 200ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

കോഴിക്കോട് എക്‌സ്സൈസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി താലൂക്കില്‍ അത്തോളി വില്ലേജില്‍ കുറുവാളൂര്‍ ദേശത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നുമാണ് 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.

വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വെച്ച് കൈകാര്യം ചെയ്തതിന് അത്തോളി വില്ലേജില്‍ കുറുവാളൂര്‍ ദേശത്തു കുട്ടിയോടത്തറോല്‍ രമോട്ടി മകന്‍ ശശി എന്നയാളുടെ പേരില്‍ കേസ്സെടുത്തു.

പ്രതി സംഭവസ്ഥലത്തുനിന്നും ഓടി പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പേരാമ്പ്ര സര്‍ക്കിളിലെ എഇഐജി എം.കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സി ഇ ഒ മാരായ വിജിനിഷ്, അനൂപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42111/in-atholi-200-liters-of-wash-and-distillation-equipment-were-seized-from-an-unoccupied-house)