---
title: "കൂരാച്ചുണ്ടില്‍ കടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന"
english_title: "Inspection by Health Department at Koorachundil shops"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42177/inspection-by-health-department-at-koorachundil-shops"
published_at: "2022-05-11T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bd6c8a3d24_kk.jpg"
keywords: []
---

# കൂരാച്ചുണ്ടില്‍ കടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

> **Lead Summary:** ** കൂരാച്ചുണ്ട് : **ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂരാച്ചുണ്ടില്‍ കടകളില്‍ പരിശോധന നടത്തി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 29 കടകളാണ് പരിശോധിച്ചത്.

## Article Content

** കൂരാച്ചുണ്ട് : **ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂരാച്ചുണ്ടില്‍ കടകളില്‍ പരിശോധന നടത്തി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 29 കടകളാണ് പരിശോധിച്ചത്.

പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നശിപ്പിച്ചു. കടകളില്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമാണോ എന്ന് പരിശോധിക്കുകയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കുകയും ചെയ്യേണ്ടതാണെന്നും പുകവലി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

കൂരാച്ചുണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് ജേക്കമ്പ് ആരോഗ്യവകുപ്പ് ജെഎച്ച്‌ഐമാരായ ഹരീഷ് കുമാര്‍, ജയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ബഷീര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42177/inspection-by-health-department-at-koorachundil-shops)