---
title: "അവധിക്കാല വായനോത്സവം രണ്ടാംഘട്ടം "
english_title: "Vacation Reading Festival Second Phase"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42292/vacation-reading-festival-second-phase"
published_at: "2022-05-12T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cbb56d7f49_BOOK1.JPG"
keywords: []
---

# അവധിക്കാല വായനോത്സവം രണ്ടാംഘട്ടം 

> **Lead Summary:** **പൂനൂര്‍** : 'വായന വാനോളം' എന്ന പ്രമേയത്തില്‍ മങ്ങാട് എയുപി സ്‌കൂളിലെ രണ്ടാംഘട്ടം അവധിക്കാല വായനോത്സവവും പുസ്തക വിതരണവും പൂപ്പോയില്‍ പ്രദേശത്ത് നടന്നു.

## Article Content

**പൂനൂര്‍** : 'വായന വാനോളം' എന്ന പ്രമേയത്തില്‍ മങ്ങാട് എയുപി സ്‌കൂളിലെ രണ്ടാംഘട്ടം അവധിക്കാല വായനോത്സവവും പുസ്തക വിതരണവും പൂപ്പോയില്‍ പ്രദേശത്ത് നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ഏറാടിയില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ചാലില്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.

എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഷമീല, ചാലില്‍ അബ്ദുല്‍ മജീദ്, ഉമ്മര്‍, അബ്ദുല്‍ അസീസ്, പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപിക കെ.എന്‍. ജമീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42292/vacation-reading-festival-second-phase)