---
title: "ഡിവൈഎസ്പി പ്രമോഷന്‍ ലഭിച്ച കുഞ്ഞിമൊയീന് ഉജ്ജ്വല യാത്രയയപ്പുമായി ജിഗ്‌റ"
english_title: "Jigra with a brilliant farewell to Kunjimoin who was promoted to DySP"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42334/jigra-with-a-brilliant-farewell-to-kunjimoin-who-was-promoted-to-dysp-at-Vazhakkad"
published_at: "2022-05-12T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cdcda01d12_JIGRA.JPG"
keywords: []
---

# ഡിവൈഎസ്പി പ്രമോഷന്‍ ലഭിച്ച കുഞ്ഞിമൊയീന് ഉജ്ജ്വല യാത്രയയപ്പുമായി ജിഗ്‌റ

> **Lead Summary:** **വാഴക്കാട്** : ഡിവൈഎസ്പി പ്രമോഷന്‍ ലഭിച്ച വാഴക്കാട് പോലീസ് സ്റ്റേഷന്‍ സിഐ എം.സി കുഞ്ഞുമൊയ്തീന് ജിഗ്‌റയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയപ്പ് നല്‍കി.

## Article Content

**വാഴക്കാട്** : ഡിവൈഎസ്പി പ്രമോഷന്‍ ലഭിച്ച വാഴക്കാട് പോലീസ് സ്റ്റേഷന്‍ സിഐ എം.സി കുഞ്ഞുമൊയ്തീന് ജിഗ്‌റയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയപ്പ് നല്‍കി.

വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹിമാന്‍ ഡിവൈഎസ്പി കുഞ്ഞുമൊയ്തീന് നാടിന്റെ ഉപഹാരം സമര്‍പ്പിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.എ. റഹ്‌മാന്‍ മുഖ പ്രഭാഷണം നടത്തി.

പ്രസിഡണ്ട് കെ.എം. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആദം ചെറുവട്ടൂര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, സി.വി. സക്കരിയ, വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ: എം.കെ. നൗഷാദ്, സമീന സലീം, എം.പി. അബ്ദുല്‍ അലി (സിപിഐഎം), ജൈസല്‍ എളമരം (ഐഎന്‍സി ), കെ. അലി (ഐയുഎംഎല്‍), കെ.എം. ഇബ്‌റാഹീം( ദാറുല്‍ ഉലൂം അസോസിയേഷന്‍), സി.എച്ച്. അബൂബക്കര്‍ (വ്യാപാരി വ്യവസായി), സി.എം.എ. റഹ്‌മാന്‍ (ബില്‍ഡിംഗ് ഓണേഴ്‌സ്), മോട്ടമ്മല്‍ മുജീബ് (പിടിഎ പ്രസിഡണ്ട്), സല്‍മാന്‍ പണിക്കരപ്പുറായ (വെല്‍ഫെയര്‍ പാര്‍ട്ടി), സി.പി. കലാം (പ്രിയ), കുഞ്ഞാന്‍ പി. മുഹമ്മദ്, പനക്കല്‍ കുഞ്ഞമ്മദ്, സജേഷ് പ്രസ്സ് ഫോറം തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളും സംസാരിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

ഡിവൈഎസ്പി എം.സി. കുഞ്ഞുമോയീന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങിന് ജിഗ്‌റ ജനറല്‍ സെക്രട്ടറി കെ.പി. ഫൈസല്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ടി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42334/jigra-with-a-brilliant-farewell-to-kunjimoin-who-was-promoted-to-dysp-at-Vazhakkad)