---
title: "സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതം അമ്മമാര്‍ക്ക് പരിശീലന ക്ലാസ്സുമായി ലിറ്റില്‍ കൈറ്റ്‌സ് "
english_title: "Safe life in the cyber world Little Kites with a training class for moms"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42361/safe-life-in-the-cyber-world-little-kites-with-a-training-class-for-moms"
published_at: "2022-05-12T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cf259f37ee_SCHOOL1.JPG"
keywords: []
---

# സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതം അമ്മമാര്‍ക്ക് പരിശീലന ക്ലാസ്സുമായി ലിറ്റില്‍ കൈറ്റ്‌സ് 

> **Lead Summary:** **കൂടത്തായി **: സെന്റ് മേരിസ് ഹൈസ്‌കൂള്‍ കൂടത്തായി ലിറ്റില്‍ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ 'സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതം' എന്ന വിഷയത്തില്‍ അമ്മമാര്‍ക്കുള്ള പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**കൂടത്തായി **: സെന്റ് മേരിസ് ഹൈസ്‌കൂള്‍ കൂടത്തായി ലിറ്റില്‍ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ 'സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതം' എന്ന വിഷയത്തില്‍ അമ്മമാര്‍ക്കുള്ള പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക ഇ.ഡി. ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബിബിന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി.

ലിറ്റില്‍ കൈറ്റ്‌സ് മിസ്‌ട്രെസ്മാരായ എം.സി. റീനമോള്‍, വി.എം. സിനി മാത്യു എന്നിവര്‍ സംസാരിച്ചു.

സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം - സുരക്ഷയൊരുക്കാന്‍ പാസ്സ്വേര്‍ഡ്കള്‍, വാര്‍ത്തകളുടെ കാണാലോകം -തിരിച്ചറിയണം നെല്ലും പതിരും, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍, ഇന്റര്‍നെറ്റ് - ജാഗ്രതയോടെ പ്രയോജനപ്പെടുത്താം എന്നീ വിഷയങ്ങളില്‍ നല്‍കിയ പരിശീലനത്തിന് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ ഇനിയ രാജ്, പാര്‍വണ സുരേഷ്, മെല്‍ബിന്‍ ബിജു, റിതുല്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42361/safe-life-in-the-cyber-world-little-kites-with-a-training-class-for-moms)