---
title: "അരീക്കോട് ഓള്‍ഡ് ഫൈറ്റേഴ്സ് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു "
english_title: "Arecote Old Fighters hosted a friendly football match"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42381/arecote-old-fighters-hosted-a-friendly-football-match"
published_at: "2022-05-12T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d125e5ebcd_kk.jpg"
keywords: []
---

# അരീക്കോട് ഓള്‍ഡ് ഫൈറ്റേഴ്സ് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** 75ാംമത് സന്തോഷ്ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം മണ്ണില്‍ നിന്നും ബംഗാളിനെ തറപറ്റിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് അരീക്കോട് ഓള്‍ഡ് ഫൈറ്റേഴ്സ് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി:** 75ാംമത് സന്തോഷ്ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം മണ്ണില്‍ നിന്നും ബംഗാളിനെ തറപറ്റിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് അരീക്കോട് ഓള്‍ഡ് ഫൈറ്റേഴ്സ് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.

പത്തനാപുരം ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടി പി റസാഖ് നായകനായ ടീം യൂനുസ്. എന്‍ നായകനായ ടീമ്‌നെ സമനിലയില്‍ പിടിച്ചു കെട്ടി.

ഇരു ടീമുകളിലായി സി. യുസുഫ്, എന്‍. സലാം, പി.കെ. ഷാജിദ്, കെ.പി. സമീര്‍, ഷഫീര്‍, ടി.പി. മുഹമ്മദ്, അഫ്‌സര്‍. ബാബു എം പി.ബി. സലീം, എം. ജമാല്‍, കെ. മുനീര്‍ പി.കെ, ജാഫിര്‍ സി. തുടങ്ങിയവര്‍ ബൂട്ടണിഞ്ഞു. അബ്ദുല്‍നാസര്‍ എം. കളി നിയന്ത്രിച്ചു. മികച്ച കളിക്കാരനായി സലാമിനെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42381/arecote-old-fighters-hosted-a-friendly-football-match)