---
title: "അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക് "
english_title: "Bike riders seriously injured in bus crash"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42391/bike-riders-seriously-injured-in-bus-crash"
published_at: "2022-05-12T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d19c42c35b_kk.jpg"
keywords: []
---

# അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **അത്തോളി:** പുറക്കാട്ടിരി പാലത്തിന് സമീപം അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസാണ് ഇടിച്ചത്.

## Article Content

**അത്തോളി:** പുറക്കാട്ടിരി പാലത്തിന് സമീപം അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസാണ് ഇടിച്ചത്.

ബൈക്ക് യാത്രികരായ ബാലുശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോട് മല സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുറക്കാട്ടിരി പാലത്തിനു സമീപത്തുവെച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42391/bike-riders-seriously-injured-in-bus-crash)