---
title: "മാതോളത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു"
english_title: "One of the children drowned in the river"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42407/one-of-the-children-drowned-in-the-river"
published_at: "2022-05-12T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d28b5a27a0_00000000  NEW CARD copy.JPG"
keywords: []
---

# മാതോളത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു

> **Lead Summary:** ** മലയമ്മ:** മാതോളത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക് ആണ് മരിച്ചത്.

## Article Content

** മലയമ്മ:** മാതോളത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക് ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്.

കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും മുക്കം ഫയര്‍ ഫോഴ്സും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തി.

ഇരുവരെയും ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുഹമ്മദ് ദില്‍ഷോക്ക് മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42407/one-of-the-children-drowned-in-the-river)