---
title: "തിരുവമ്പാടിയിലെ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ വിതരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ആരോഗ്യ വകുപ്പ് "
english_title: "Department of Health inspecting food manufacturing and distribution establishments in Thiruvambadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42417/department-of-health-inspecting-food-manufacturing-and-distribution-establishments-in-thiruvambadi"
published_at: "2022-05-12T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d2e8790781_kk.jpg"
keywords: []
---

# തിരുവമ്പാടിയിലെ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ വിതരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ആരോഗ്യ വകുപ്പ് 

> **Lead Summary:** തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന.

## Article Content

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന.

ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 4000 രൂപ പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്ത് ആരോഗ്യ വകുപ്പ്.

പരിശോധനയുടെ ഭാഗമായി വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശവും നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി, പാല്‍, പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

പുകയില വിരുദ്ധ നിയമപ്രകാരം (സിഒപിടിപിഎ) മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത മുഴുവന്‍ കടകളില്‍ നിന്നും പിഴ ഈടാക്കി.

ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഫുഡ് ഹാന്റ്‌ലേര്‍സ് സര്‍ട്ടിഫിക്കറ്റ് പതിനഞ്ച് ദിവസത്തിനുള്ളില്‍ എടുക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിന്‍ ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫസിന ഹസ്സന്‍ എന്നിവര്‍ അറിയിച്ചു.

പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.സുനീര്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജ് .ടി, അനില്‍കുമാര്‍, ധനേഷ്.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍.കെ, ജലീല്‍ പി.കെ, രജിത്ത്.പി, മുഹമ്മദ് മുസ്തഫ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42417/department-of-health-inspecting-food-manufacturing-and-distribution-establishments-in-thiruvambadi)