---
title: "ക്ലാസ്സ്മേറ്റ്‌സ് - 94 പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമവും, ഗുരുനാഥനെ ആദരിക്കലും പ്രതിഭകള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു "
english_title: "Classmates - 94 hosts alumni family reunion, honors mentor and honors talent"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42517/classmates-94-hosts-alumni-family-reunion-honors-mentor-and-honors-talent"
published_at: "2022-05-13T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e0c8689828_CLASS1.JPG"
keywords: []
---

# ക്ലാസ്സ്മേറ്റ്‌സ് - 94 പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമവും, ഗുരുനാഥനെ ആദരിക്കലും പ്രതിഭകള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു 

> **Lead Summary:** **വാഴക്കാട് :** ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1994 എസ്എസ്എല്‍സി ബാച്ച് 10 സി ക്ലാസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 'ക്ലാസ്‌മേറ്റ്‌സ്-94' ന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമവും, ഗുരുനാഥനെ ആദരിക്കലും, പ്രസ്തുത കൂട്ടായ്മയിലെ പ്രതിഭകള്‍ക്കുള്ള അനുമോദവും സംഘടിപ്പിച്ചു.

## Article Content

**വാഴക്കാട് :** ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1994 എസ്എസ്എല്‍സി ബാച്ച് 10 സി ക്ലാസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 'ക്ലാസ്‌മേറ്റ്‌സ്-94' ന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമവും, ഗുരുനാഥനെ ആദരിക്കലും, പ്രസ്തുത കൂട്ടായ്മയിലെ പ്രതിഭകള്‍ക്കുള്ള അനുമോദവും സംഘടിപ്പിച്ചു.

മാവൂര്‍ ചാലിയാര്‍ ജലക് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുറുപ്പത്ത് ലത്തീഫ് അധ്യക്ഷതത വഹിച്ചു.

ചടങ്ങില്‍ സി ക്ലാസിന്റെ പൂര്‍വ്വ ക്ലാസ്സ് അധ്യാപകനായിരുന്ന കൂളിമാട് ഷുക്കൂറിനെ ആദരിച്ചു.

ക്ലാസ്‌മേറ്റ്‌സ് കുടുംബത്തില്‍നിന്നും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുകയും, കഴിവ് തെളിയിക്കുകയും ചെയ്തു അംഗീകാരങ്ങള്‍ നേടിയ സനൂപ് വാഴക്കാട്, ഷാജഹാന്‍, അബ്ദുല്‍ അലി, ലത്തീഫ് കുറുപ്പത്ത്, സഫ്വാന്‍ ഹുസൈന്‍ എന്നിവരെയും പ്രസ്തുത കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളില്‍ നിന്നും ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയം വരിച്ച സധീദ്, ആയിഷ ലിബ, സുഹ എന്നിവരെയും അക്കാദമിക് രംഗത്തെ സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച മിന്‍ഹ, കെന്‍സി തുടങ്ങിയവരെയും ആദരിച്ചു.

ഐജിപി സീനിയര്‍ ട്രൈനെര്‍ ത്വയ്യിബ് ഓമാനൂരിന്റെ 'ഹാപ്പി ഫാമിലി' എന്ന വിഷയത്തിലുള്ള മോട്ടിവേഷന്‍ ട്രെയിനിങ്ങ്, ക്ലാസ്‌മേറ്റ്‌സ് കുടുംബത്തിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍, മജീദ് എളമരം, സലാം കുറ്റിക്കുളം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള തുടങ്ങിയവ ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി മാറി.

94 ബാച്ച് കൂട്ടായ്മ ഭാരവാഹികളായ ആദം ചെറുവട്ടൂര്‍, സുഭാഷ്, ലതാ മാവൂര്‍, സി.കെ. ശാക്കിര്‍, ഷാനിഫ് വാഴക്കാട് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

ക്ലാസ്സ്‌മേറ്റ്‌സ്-94 അംഗങ്ങളായ ഷബീര്‍ വാഴക്കാട്, നൗഷാദ് വാഴക്കാട്, നൗഷാദ് അലി, ഷാഹിന, നജ്മു ബഷീര്‍, നസീബ, സീനത്ത്, റംല ബഷീര്‍, സുബൈദ, റസാക്ക്, റഷീദ്, റഷീദ, ശരീഫ് കുറുപ്പത്ത്, ബഷീര്‍ മുള്ളമടക്കല്‍, ജബ്ബാര്‍ മാവൂര്‍, ലത്തീഫ് അനന്തായൂര്‍, കാസിം, ഷുക്കൂര്‍ മുണ്ടുമുഴി, മുസ്തഫ കായലം, ജംഷാദ്, തുടങ്ങിയവര്‍ വിവിധ വിവിധ സെക്ഷനുകളിലായി പരിപാടിക്ക് നേതൃത്വം നല്കി.

ക്ലാസ്‌മേറ്റ്‌സ് വനിതാവിഭാഗം അധ്യക്ഷ നസീമ ബീവി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ സലാം തറോല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42517/classmates-94-hosts-alumni-family-reunion-honors-mentor-and-honors-talent)