---
title: "ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു "
english_title: "A biker who was undergoing treatment for injuries sustained in a bus crash has died"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42556/a-biker-who-was-undergoing-treatment-for-injuries-sustained-in-a-bus-crash-has-died"
published_at: "2022-05-13T15:39:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627e30a1c47a5_DEAD13.jpg"
keywords: []
---

# ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു 

> **Lead Summary:** **ബാലുശ്ശേരി** : പുറക്കാട്ടിരി പാലത്തിന് മുകളില്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലൂടെയെത്തിയ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.

## Article Content

**ബാലുശ്ശേരി** : പുറക്കാട്ടിരി പാലത്തിന് മുകളില്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലൂടെയെത്തിയ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.

ബാലുശ്ശേരി പൊന്നരംതെരു പാണന്‍കണ്ടി ഷണ്‍മുഖന്റെ (ജയില്‍വാര്‍ഡന്‍) മകന്‍ അശ്വന്ത് (22) ആണ് മരിച്ചത്.

ഇന്നലെ നടന്ന അപകടത്തില്‍ ഗുരുതര പരുക്കേറ്റ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് - കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്.

ഒപ്പമുണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42556/a-biker-who-was-undergoing-treatment-for-injuries-sustained-in-a-bus-crash-has-died)