---
title: "ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതി; ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി"
english_title: "Population Planning 2021-22 Annual Plan; Assistive devices were provided to the differently abled"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42605/population-planning-2021-22-annual-plan-assistive-devices-were-provided-to-the-differently-abled"
published_at: "2022-05-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e66d2d2251_kk.jpg"
keywords: []
---

# ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതി; ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

> **Lead Summary:** ** കോഴിക്കോട് : **ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

** കോഴിക്കോട് : **ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ ആസൂത്രണസമിതി ഹാളില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ 24 പേര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും 69 പേര്‍ക്ക് ശ്രവണസഹായ ഉപകരണവും വിതരണം ചെയ്തു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍,

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ വി.പി. ജമീല, കെ.വി. റീന, എന്‍.എം. വിമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, അഡ്വ. പി. ഗവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍. മായ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42605/population-planning-2021-22-annual-plan-assistive-devices-were-provided-to-the-differently-abled)