---
title: "പൂനൂര്‍ ഹജ്ജ് ക്യാമ്പ് നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി "
english_title: "Poonur Hajj camp tomorrow; Preparations are complete"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42692/poonur-hajj-camp-tomorrow-preparations-are-complete"
published_at: "2022-05-14T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f430f0db99_HUJJ.jpg"
keywords: []
---

# പൂനൂര്‍ ഹജ്ജ് ക്യാമ്പ് നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

> **Lead Summary:** **പൂനൂര്‍** : വിശുദ്ധ ഹജ്ജിന്റെ അനുഷ്ഠാന കര്‍മങ്ങള്‍ സംബന്ധിച്ച് പുതിയ തീര്‍ത്ഥാടകര്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടി മെയ് 15 ഞായറാഴ്ച കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പിന് പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

## Article Content

**പൂനൂര്‍** : വിശുദ്ധ ഹജ്ജിന്റെ അനുഷ്ഠാന കര്‍മങ്ങള്‍ സംബന്ധിച്ച് പുതിയ തീര്‍ത്ഥാടകര്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടി മെയ് 15 ഞായറാഴ്ച കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പിന് പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാവിലെ 9.30 ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ലത്തീഫ് അഹ്ദല്‍ അദ്ധ്യക്ഷത വഹിക്കും.

പ്രാക്ടിക്കല്‍ ഹജ്ജ്, വിശുദ്ധ മദീന എന്നീ വിഷയങ്ങളില്‍ എ.കെ. കട്ടിപ്പാറ, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ക്ലാസ് നയിക്കും. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ തങ്ങള്‍ സമാപനപ്രാര്‍ത്ഥനക്ക് നേതൃത്വം വഹിക്കും. ക്യാമ്പ് സജ്ജികരണ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സി.അബ്ദുല്‍ലത്തീഫ് ഫൈസി, അബ്ദുസ്സലാംബുസ്താനി, അബ്ദുല്‍ഹമീദ് സഖാഫി മങ്ങാട്, മുഹമ്മദ് സഅദി, അസീസ് സഖാഫി, ടി.കെ. അബദുറഹ്‌മാന്‍ മുഹമ്മദ് സഖാഫി എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പ് കോണ്‍ടാക്റ്റ് നമ്പര്‍ : 8943039463, 9400890310

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42692/poonur-hajj-camp-tomorrow-preparations-are-complete)