---
title: "പേരാമ്പ്ര ഐടിഐ തെരഞ്ഞെടുപ്പില്‍ ചരിത്ര ലീഡോടെ എസ്എഫ്‌ഐ"
english_title: "SFI with historic lead in Perambra ITI polls"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42756/sfi-with-historic-lead-in-perambra-iti-polls"
published_at: "2022-05-14T15:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/627f8cbb03819_SFI2.JPG"
keywords: []
---

# പേരാമ്പ്ര ഐടിഐ തെരഞ്ഞെടുപ്പില്‍ ചരിത്ര ലീഡോടെ എസ്എഫ്‌ഐ

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. ജനറല്‍ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നീ സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. ജനറല്‍ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നീ സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നീ രണ്ട് സീറ്റുകളില്‍ ചരിത്ര ലീഡോടെയാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

ചെയര്‍മാന്‍ കെ.കെ. അജല്‍, ജനറല്‍ സെക്രട്ടറി ഇ.എം. അമൃത, കെഎസ്‌ഐടിസി കാര്‍ത്തിക് വിശ്വാസ്, മാഗസിന്‍ എഡിറ്റര്‍ നവ്യ പങ്കജ്, ആര്‍ട്‌സ് സെക്രട്ടറി കെ.പി. അമൃത, ജനറല്‍ ക്യാപ്റ്റന്‍ സ്‌പോര്‍ട്‌സ് ഷാനു വിജയന്‍ എന്നീ സീറ്റുകളിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42756/sfi-with-historic-lead-in-perambra-iti-polls)