---
title: "സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു "
english_title: "The student died when the train hit her while she was taking a selfie"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42792/the-student-died-when-the-train-hit-her-while-she-was-taking-a-selfie"
published_at: "2022-05-14T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fb3b9305c4_kk.jpg"
keywords: []
---

# സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു 

> **Lead Summary:** **കോഴിക്കോട്:** ഫറോക്ക് റെയില്‍വേ പാലത്തില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്:** ഫറോക്ക് റെയില്‍വേ പാലത്തില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്.

ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ് ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റെയില്‍വേ പാലത്തില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ കോയമ്പത്തൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്.

ട്രെയിന്‍ തട്ടിയതിനു പിന്നാലെ പെണ്‍കുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു. കാലിനും കൈക്കും പരുക്കേറ്റ മുഹമ്മദ് ഇഷാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42792/the-student-died-when-the-train-hit-her-while-she-was-taking-a-selfie)