ഗായിക സജ്‌ന വിവാഹിതയായി; കാഴ്ചയില്ലാത്ത ലോകത്ത് സജ്‌നക്ക് കൂട്ടായ് ഇനി നൗഷാദ്

ഗായിക സജ്‌ന വിവാഹിതയായി; കാഴ്ചയില്ലാത്ത ലോകത്ത് സജ്‌നക്ക് കൂട്ടായ് ഇനി നൗഷാദ്
May 14, 2022 08:37 PM | By Balussery Editor

തിരുവമ്പാടി: കാഴ്ചയില്ലാത്ത ലോകത്ത് ഗായിക സജ്‌നയുടെ ജീവിതത്തില്‍ കൈ പിടിക്കാന്‍ ഇനി നൗഷാദ് ഉണ്ടാവും കൂട്ടായ്. വിവിധ റിയാലിറ്റി ഷോകളിലും പൊതു സ്റ്റേജുകളിലും തന്റെ സ്വരമാധുര്യം കൊണ്ട് ജനഹൃദയങ്ങളെ കയ്യിലെടുത്ത് തിരുവമ്പാടിയിലെ വാനമ്പാടി സജ്‌ന വിവാഹിതയായി.

കാഴ്ച പരിമിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കു ന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് മുന്‍കൈ എടുത്താണ് കാഴ്ച പരിമിതരായ ഇരുവരുടെയും വിവാഹത്തിന് നേതൃത്വം നല്‍കിയത്.

കിണാശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സംഗീത അധ്യാപികയായ സജ്‌ന ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ പാടി ശ്രദ്ധേയയാണ്. പത്താം ക്ലാസ് വരെ വേളംകോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ആണ് സജ്‌ന പഠിച്ചത്. പിന്നീട് കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തില്‍ പ്ലസ് ടു പഠനം. അതിന് ശേഷം ചിറ്റൂര്‍ കോളേജില്‍ സംഗീത പഠനം. ചെറുപ്പം മുതലേ സംഗീതത്തോടായിരുന്നു താല്‍പര്യം. പഠന ശേഷം അധ്യാപന മേഖല ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അഞ്ച് വര്‍ഷം മലപ്പുറം മങ്കടയ്ക്കടുത്ത് വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി ജോലി ചെയ്തു കോഴിക്കോട് കിണാശ്ശേരി ഗവ. ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയാണ് ഇപ്പോള്‍. പാലക്കാട് ചിറ്റൂര്‍ ഗവ കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയതുള്‍പ്പെടെ സ്‌കൂള്‍ യൂണിവേഴ്സിറ്റി എ സോണ്‍ ഇന്റര്‍ സോണ്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജയ് ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത മാപ്പിളപ്പാട്ട് എന്ന റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആറാം സീസണില്‍ ഏഴ് റൗണ്ടുകളില്‍ പങ്കെടുത്തു. ആകാശവാണിയില്‍ ലളിതഗാന വിഭാഗത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്.

കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡ്, സംഘമിത്ര ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അവാര്‍ഡ്, മുട്ടത്ത് ഇബ്രാഹിം സ്മാരക സ്വര്‍ണ മെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടി.

നിരവധി ഭക്തിഗാന ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലും സജ്ന പാടിയിട്ടുണ്ട്. തിരുവമ്പാടിയിലെ റബര്‍ ടാപ്പിങ് തൊഴിലാളിയായ കല്ലാരംകെട്ടില്‍ കുഞ്ഞിമൊയ്ദീന്റെയും ഖദീജയുടെയും മൂന്ന് മക്കളില്‍ ഇളയ മകളാണ് സജ്‌ന. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്.

Singer Sajna gets married; In a blind world, Noushad is now with Sajjana

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories