മുക്കം: മെയ് 23 മുതല്‍ 27വരെ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുക്കം നഗരത്തില്‍ തിരുവമ്പാടി ഏരിയാ തല വിളംബര ജാഥ സംഘടിപ്പിച്ചു.
ജാഥ സിപിഐഎം പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച് മുക്കം നഗരം പ്രദക്ഷിണം ചെയ്ത് ബസ് സ്റ്റാന്റില്‍ സമാപിച്ചു.
എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി ജോസഫ് വി സോജന്‍, എരിയാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജില്ലാ കമ്മറ്റിയംഗം ഗ്രീഷ്മ, മിഥുന്‍ സാരംഗ്, കെ.കെ.സായൂജ്, അബി, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഫ്‌ലാഷ് മോബും അരങ്ങേറി.
SFI State Conference: Proclamation march held at Mukkam