---
title: "ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു "
english_title: "A third-grade student has died after falling into a well without a cupboard"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42907/a-third-grade-student-has-died-after-falling-into-a-well-without-a-cupboard"
published_at: "2022-05-15T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280bb73f18cd_kk.jpg"
keywords: []
---

# ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു 

> **Lead Summary:** **കുന്ദമംഗലം:** ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

## Article Content

**കുന്ദമംഗലം:** ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

പെരിങ്ങൊളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം കാസ് വിദ്യാര്‍ത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42907/a-third-grade-student-has-died-after-falling-into-a-well-without-a-cupboard)