ബാലുശ്ശേരി : ബാലുശ്ശേരിയില്‍ പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ജനകീയ ആരോഗ്യ സമിതി (ജാസ്) യുടെ രണ്ടാമത് മീഡിയാ അവാര്‍ഡ് മാതൃഭൂമി ബാലുശ്ശേരി റിപ്പോര്‍ട്ടര്‍ കെ.വി. കലയ്ക്ക്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വേറിട്ട വാര്‍ത്തകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ബുധനാഴ്ച ശ്രീന്‍ അറീന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പിന്നണി ഗായികയും എംഎല്‍എയുമായ ദലീമ ജോജോ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Jazz Media Award for KV Kala