---
title: "മുസ്ലീം ലീഗ് നിയോജക മണ്ഡലം സമ്മേളനം മെയ് 18ന് തുടക്കമാകും "
english_title: "The Muslim League constituency conference will begin on May 18"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43125/the-muslim-league-constituency-conference-will-begin-on-may-18"
published_at: "2022-05-16T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628248e0cd19b_kk.jpg"
keywords: []
---

# മുസ്ലീം ലീഗ് നിയോജക മണ്ഡലം സമ്മേളനം മെയ് 18ന് തുടക്കമാകും 

> **Lead Summary:** **അത്തോളി**: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം മെയ് 18 മുതല്‍ 27 വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. 18 ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

## Article Content

**അത്തോളി**: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം മെയ് 18 മുതല്‍ 27 വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. 18 ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3 മണിക്ക് ദളിത് ലീഗ് സമ്മേളനവും അത്തോളിയില്‍ നടക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവജന വിദ്യാര്‍ത്ഥി സമ്മേളനവും, വനിതാ സംഗമം, തൊഴിലാളി സംഗമം,, തലമുറ സംഗമം, പ്രവാസി സംഗമം, സെമിനാര്‍ ,കൊടിമര ജാഥ, 27 ന് ബാലുശ്ശേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടു കൂടി സമ്മേളനം സമാപിക്കും.

പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പികെ കുഞ്ഞാലിക്കുട്ടി, കെ.എന്‍.എ ഖാദര്‍, കെ.എം ഷാജി, മയിന്‍ ഹാജി, നെജീബ് കാന്തപുരം എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുമെന്ന് പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, സമദ് പൂനത്ത്, എം. പോകര്‍ കുട്ടി, എം.സി ഉമ്മര്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43125/the-muslim-league-constituency-conference-will-begin-on-may-18)