---
title: "കലക്ട്രേറ്റിന് മുന്‍മ്പില്‍ കഞ്ഞി വെച്ച് വിളമ്പി സമരവുമായ് പാചക തൊഴിലാളി സംഘടന "
english_title: "Culinary workers' union with porridge in front of the collectorate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43128/culinary-workers-union-with-porridge-in-front-of-the-collectorate"
published_at: "2022-05-16T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62825467569ce_00000000  NEW CARD.JPG"
keywords: []
---

# കലക്ട്രേറ്റിന് മുന്‍മ്പില്‍ കഞ്ഞി വെച്ച് വിളമ്പി സമരവുമായ് പാചക തൊഴിലാളി സംഘടന 

> **Lead Summary:** **ബാലുശ്ശേരി:** കലക്ട്രേറ്റിന് മുന്‍മ്പില്‍ കഞ്ഞി വെച്ച് വിളമ്പി സമരം നടത്തി സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്‌ഐഎസ്).

## Article Content

**ബാലുശ്ശേരി:** കലക്ട്രേറ്റിന് മുന്‍മ്പില്‍ കഞ്ഞി വെച്ച് വിളമ്പി സമരം നടത്തി സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്‌ഐഎസ്).

വേനല്‍ അവധി വേതനം 5000 രൂപയാക്കി ഉടനടി വിതരണം ചെയ്യുക സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക ആശ്രീത നിയമനം, അപകട ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ നടപ്പിലാക്കണമെന്ന് കേരള സര്‍ക്കാറിനോട് ആവിശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വ്യാപകം ആയി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഗ്രോ വാസു സമരം ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്‌ഐഎസ്) ജില്ലാ പ്രസിഡന്റ് ടി.കെ ബാലഗോപാലന്‍ അദ്ധ്യക്ഷനായി.

സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെകെട്ട്രി ഓപത്മനാഭന്‍ ടി.പി.ഐ ഷാബി, ടി.പി അശോകന്‍, കെ.കെ സന്യ, കെ.പി യൂസഫ്, എം.എം സല്‍മ ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു ഹബീബ് മുക്കം ഇ. വത്സല സുമതി, നിരിക്കുനി രമ, വടകര ജിഷ പുതുപ്പണം, മിനിചേളനൂര്‍, എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43128/culinary-workers-union-with-porridge-in-front-of-the-collectorate)