---
title: "വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു"
english_title: "ahammad devarkovil viited died childrean home"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43195/ahammad-devarkovil-viited-died-childrean-home"
published_at: "2022-05-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62830e4933922_006 ETI CLG.jpg"
keywords: []
---

# വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

> **Lead Summary:**  **ബാലുശ്ശേരി:** വെണ്ണക്കോട് പുഴയില്‍ മുങ്ങി മരണപ്പെട്ട കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. മാതോലത്തുകടവ് പുഴയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

## Article Content

 **ബാലുശ്ശേരി:** വെണ്ണക്കോട് പുഴയില്‍ മുങ്ങി മരണപ്പെട്ട കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. മാതോലത്തുകടവ് പുഴയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകന്‍ മുഹമ്മദ് അമീനും വട്ടക്കണ്ടി ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്കുമാണ് മരണപ്പെട്ടത്. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കു ചേരുകയും ചെയ്തു.

സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദര്‍ശനം നടത്തി. തുടര്‍ച്ചയായി മുങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടു

ഓമശ്ശേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43195/ahammad-devarkovil-viited-died-childrean-home)