---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി "
english_title: "Kerala Traders and Industrialists Coordinating Committee Nanmanda Unit Annual General Body Meeting was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43375/kerala-traders-and-industrialists-coordinating-committee-nanmanda-unit-annual-general-body-meeting-was-held"
published_at: "2022-05-17T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283c8dd8533e_006 ETI CLG.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി 

> **Lead Summary:** **നന്മണ്ട**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം നന്മണ്ട എയുപി സ്‌കൂളില്‍ വച്ച് നടന്നു.ചടങ്ങ് ജില്ല സെക്രട്ടറി ഭാസ്‌കരന്‍ അലങ്കാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം നന്മണ്ട എയുപി സ്‌കൂളില്‍ വച്ച് നടന്നു.ചടങ്ങ് ജില്ല സെക്രട്ടറി ഭാസ്‌കരന്‍ അലങ്കാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എം.കെ. ഗംഗാധരന്‍ അധ്യക്ഷനായി.എയൈസ് കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ തന്നെ സ്ഥാപിക്കണമെന്നും നന്മണ്ടയിലെ തെരുവു കച്ചവടത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

2022-24 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റായി എം.കെ ഗംഗാധരനെയും ജനറല്‍ സെക്രട്ടറിയായി സി. ശിവരാമനെയും ട്രഷററായി എം. ഷംസുദ്ദീനെയും വനിതാ വിങ്ങിന്റെ പ്രസിഡന്റായി ആശാ ബാലനെയും സെക്രട്ടറിയായി അതുല്യയെയും തെരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി സി. ശിവരാമന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ വി.വി. പ്രഭാകരന്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43375/kerala-traders-and-industrialists-coordinating-committee-nanmanda-unit-annual-general-body-meeting-was-held)