---
title: "ഉള്ളിയേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണം; ഐആര്‍എംയു "
english_title: "Journalists attacked in Ulliyeri; Strict action should be taken against the culprits; IRMU"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43556/journalists-attacked-in-ulliyeri-strict-action-should-be-taken-against-the-culprits-irmu"
published_at: "2022-05-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284fde04ca32_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# ഉള്ളിയേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണം; ഐആര്‍എംയു 

> **Lead Summary:** **ഉള്ളിയേരി:** ഉള്ളിയേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഐആര്‍എംയു.

## Article Content

**ഉള്ളിയേരി:** ഉള്ളിയേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഐആര്‍എംയു.

അനധികൃതമായി ഉള്ളിയേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെ സംബന്ധിച്ച് വാര്‍ത്ത ശേഖരിക്കാനെത്തിയ, കേരളാ വിഷന്‍ മലബാര്‍ പ്ലസ് റിപ്പോര്‍ട്ടര്‍ ഫ്രാന്‍സിസ് ജോഷിയെയും ക്യാമറമാന്‍ രഞ്ജിത്തിനേയും കയ്യേറ്റം ചെയ്യുകയും ക്യാമറ കേടുവരുത്താന്‍ ശ്രമിക്കുകയും ചെയ്ത നടപടിയിലാണ് ഐആര്‍എംയു ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കയ്യൂക്ക് കൊണ്ടും ഗുണ്ടാ ആക്രമണങ്ങള്‍ കൊണ്ടും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43556/journalists-attacked-in-ulliyeri-strict-action-should-be-taken-against-the-culprits-irmu)