---
title: "സിപിഐ നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം; നാളെ തുടക്കമാകും"
english_title: "CPI Naduvannur Local Conference; It will start tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43578/cpi-naduvannur-local-conference-it-will-start-tomorrow"
published_at: "2022-05-18T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62851e19b5426_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# സിപിഐ നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം; നാളെ തുടക്കമാകും

> **Lead Summary:**  **നടുവണ്ണൂര്‍: **സിപിഐ നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം നാളെ തുടക്കമാകും. 19, 21, 22 തീയതികളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 **നടുവണ്ണൂര്‍: **സിപിഐ നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം നാളെ തുടക്കമാകും. 19, 21, 22 തീയതികളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

19 നു 5 മണിയ്ക്കു നടുവണ്ണൂര്‍ ടൗണില്‍ നടക്കുന്ന പൊതുസമ്മേനം സംസ്ഥാന സമിതിയംഗം വി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

21 നു പുതുശ്ശേരി വിശ്വനാഥന്‍ വസതിയില്‍ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥയും അഴകത്ത് കെ.പി.രാഘവന്‍ നമ്പ്യാര്‍ വസതിയില്‍ നിന്നു തുടങ്ങുന്ന പതാക ജാഥയും കുന്നിച്ചാലില്‍ കുട്ടി കൃഷ്ണന്‍ നായര്‍ വസതിയില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥയും എം.വി ബാലന്‍ മാസ്റ്റര്‍ നഗറില്‍ സമാപിച്ചു പതാക ഉയര്‍ത്തും.

22 നു രാവിലെ 10 മണിക്കു വെര്‍ച്യു സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ടി.എം.ശശി , ആദര്‍ശ് പുതുശ്ശേരി, എം. പ്രദോഷ്, വി.വി.ഹംസ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43578/cpi-naduvannur-local-conference-it-will-start-tomorrow)