---
title: "ഓമശ്ശേരിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് "
english_title: "Health Squad inspects Omassery; Notice to 4 institutions"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43581/health-squad-inspects-omassery-notice-to-4-institutions"
published_at: "2022-05-18T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628524aa2e295_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# ഓമശ്ശേരിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് 

> **Lead Summary:** **ഓമശ്ശേരി: **ഓമശ്ശേരിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന. ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, മത്സ്യ മാംസ സ്റ്റാളുകള്‍, ആക്രി കടകള്‍, ടയര്‍ പഞ്ചര്‍ കടകള്‍, ഇതര സംസ്ഥാന വാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

## Article Content

**ഓമശ്ശേരി: **ഓമശ്ശേരിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന. ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, മത്സ്യ മാംസ സ്റ്റാളുകള്‍, ആക്രി കടകള്‍, ടയര്‍ പഞ്ചര്‍ കടകള്‍, ഇതര സംസ്ഥാന വാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

പരിശോധനയില്‍ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ച 4 സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആക്രി സാധനങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനിക്ക് കാരണമായ കൊതുക് വളരുന്ന സാഹചര്യത്തില്‍ ആക്രി കടയുടമക്ക് 1000 രൂപ പിഴ ചുമത്തി.

ആക്രി സാധനങ്ങള്‍ നനയാതെ വെക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാന താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തി.

കൊതുക് ജന്യ രോഗങ്ങള്‍ക്ക് കാരണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാക്കതിരെ നിയമനടപടികള്‍ കൈക്കൊള്ളും. കേന്ദ്ര പുകയില നിയന്ത്രണ നിയന്ത്രണ നിയമപ്രകാരം ഉള്‍പ്പെടെ 71 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി.ഗണേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഒ. മഞ്ജുഷ, ടി. സജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43581/health-squad-inspects-omassery-notice-to-4-institutions)