---
title: "ലൈഫ് ഭവന പദ്ധതി ; നന്മണ്ട ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ധാനം ചെയ്തു"
english_title: "house inagurtion at nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/43615/house-inagurtion-at-nanmanda"
published_at: "2022-05-19T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285bab71bd60_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# ലൈഫ് ഭവന പദ്ധതി ; നന്മണ്ട ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ധാനം ചെയ്തു

> **Lead Summary:** ** നന്മണ്ട :** നന്മണ്ട ഗ്രാമ പഞ്ചായത്ത് കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതി വഴി നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ധാനം ചെയ്തു.

## Article Content

** നന്മണ്ട :** നന്മണ്ട ഗ്രാമ പഞ്ചായത്ത് കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതി വഴി നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ധാനം ചെയ്തു.

നന്മണ്ട ഗ്രാമ പഞ്ചായത്തില്‍ 20 വീടുകള്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതില്‍ പതിനാറാം വാര്‍ഡിലെ രവി താഴെ കോട്ടുമ്മല്‍ എന്നവരുടെ വീടിന്റെ താക്കോല്‍ ദാനമാണ് ചെയ്തത്. പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത് താക്കോല്‍ ധാനം നിര്‍വ്വഹിച്ചു.

വൈ.പ്രസി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, നന്മണ്ട ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പ്രതിഭ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത, വിഇഒ മാരായ ലിജേഷ് പ്രദീപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/43615/house-inagurtion-at-nanmanda)