മുക്കം : പൈപ്പിനുള്ളില്‍ കഴുത്ത് കുരുങ്ങി ചക്രശ്വാസം വലിച്ച പൂച്ചക്കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് മുക്കം ഫയര്‍ ആന്റ് റെസ്ക്യു വിഭാഗം.
കേവലം നാലുമാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞ് കളിച്ചു കൊണ്ടിരിക്കെ, അബദ്ധത്തില്‍ പൈപ്പിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
തല തിരിക്കാനോ പാലുകുടിക്കാന്‍ പോലുമോ പറ്റാത്ത അവസ്ഥയില്‍ അവശതയിലായ പൂച്ചയെ വര്‍ണം ഷര്‍ഷാദിന്റെ ഇടപെടലിലൂടെ യഥാസമയം ഫയര്‍സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
എന്റെ മുക്കം ഗ്രൂപ്പംഗം കൂടിയായ ഷര്‍ഷാദ് പൂച്ചയുടെ അവസ്ഥ ഫോട്ടോ സഹിതം ഗ്രൂപ്പിലിട്ടതിന്റെ പിറകേയാണ് ചടുല നീക്കം നടന്നത്.
എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോര്‍ഡിനേറ്റര്‍ ഷംസീര്‍ മെട്രോയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഫയര്സ്റ്റേഷനിലെത്തിച്ച പൂച്ചക്കുഞ്ഞിന് അഞ്ച് മിനിറ്റ് കൊണ്ട് ആശ്വാസമേകാന്‍ സാധിച്ചത് ഏറെ ചാരിതാര്‍ത്ഥ്യം പകര്‍ന്നു.
അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ വിജയന് നടുത്തൊടികയിലിന്റെ നിര്‍ദ്ദേശപ്രകാരം ജയേഷ്, നിപിന്‍ദാസ്, സിബി, ഫായിസ് അഗസ്റ്റ്യന്‍ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കട്ടറുപയോഗിച്ചാണ് പൂച്ചക്കുഞ്ഞിനെ രക്ഷിച്ചത്.
Face Fire Force rescues cat with neck stuck in pipe