താമരശ്ശേരി : താമരശ്ശേരി ആരാധനാ മഠം താമരശ്ശേരി വിമല മാതാ പ്രോവിന്‍സ് അംഗം സിസ്റ്റര്‍ മേരി മഗ്ദെലിന് (90) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വിമല മാതാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പള്ളിയില്‍.
കോട്ടയം തുരുത്തിപ്പള്ളി വെങ്ങിണിക്കപറമ്പില് പരേതരായ ജോണ്‍ അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍ പരേതയായ മേരി പുതുപ്പറമ്പില്‍ (കോട്ടയം), പരേതനായ ജോസഫ് (കോട്ടയം), കുര്യാക്കോസ് (കോട്ടയം), ത്രേസ്യാമ്മ, ക്ലാരമ്മ ആലപ്പാട്ടു കോട്ടയില്‍ (കോട്ടയം), കത്രിക്കുട്ടി മാങ്കോട്ട് (കുറവിലങ്ങാട്).
Thamarassery Vimala Mata Province member Sister Mary Magdalen has passed away