കായണ്ണ : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം പരിപാടിയില്‍ പേരാമ്പ്ര ബ്ലോക്കിലെ കായണ്ണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.എം. ജിജേഷ് പൊതിച്ചോര്‍ നല്കി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗം ലിജിന്‍ലാല്‍ മേഖല ട്രഷറര്‍ ശ്രീജിത്ത് കെകെ, ജോ. സെക്രട്ടറി ജിഷ്ണു രാജ്, വൈസ് പ്രസിഡന്റ് സി.കെ. അനീഷ്, അരുണ്‍ അശോക്, കെ.കെ. സുമിത്ത്, ശ്രീകാന്ത്, അര്‍ഷ കൃഷ്ണ, അജിത്ത്, ദിയ എന്നിവര്‍ ഭക്ഷണം നല്കാന് നേതൃത്വം നല്കി.
DYFI Kayanna Regional Committee shared food to Medical College Kozhikkode