നടുവണ്ണൂര്‍: കരുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിഎല്‍ എന്ന സ്ഥാപനംമാറ്റാനുള്ള അധികൃതരുടെ ശ്രമം ഉപേക്ഷിക്കണമെന്ന് സിപിഐ നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവ് എം.കെ. ഗോവിന്ദന് നായര്‍ പതാക ഉയര്‍ത്തി എം.വി. ബാലന് മാസ്റ്റര്‍ നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ല ട്രഷറര്‍ കെ.കെ ബാലന് ഉദ്ഘാടനം ചെയ്തു.
രാജന്, രോഷ്മ, എം.കെ. പ്രീതി എന്നിവര്‍ അടങ്ങിയ പ്രസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു.
നാഷനല്‍ കൗണ്‍സില്‍ അംഗം അഡ്വ. പി വസന്തം, ടി.എം. ശശി, എന്‍.കെ. ദാമോദരന്‍, കിഷോര്‍, സി.എം. സത്യന്, ജിതേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കുകയും പെയിന്‍ ആന്റ് പാലിയേറ്റിവിന് ചികില്‍സ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തു.
ലോക്കല്‍ സെക്രട്ടറി ആദര്‍ശ് പുതുശ്ശേരിയെയും അസി. സെക്രട്ടറിയായി എം. പ്രദോഷിനെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ എം. പ്രദോഷ് സ്വാഗതവും വി.പി. ഹംസ നന്ദിയും പറഞ്ഞു.
Authorities' attempt to change KMCL operating in Karuvannur should be abandoned; CPI