കോട്ടൂര്‍ : മുസ്ലിം ലീഗ് പാലോളി മുക്ക് ശാഖയും പീപ്പിള്‍ ഫൗണ്ടേഷന് കേരളയും സംയുക്തമായി നിര്‍മിച്ച സ്നേഹഭവനംത്തിന്റെ താക്കോല്‍ ദാനം മെയ് 25 ന് നടക്കും.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിര്‍മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ് നിര്‍വ്വഹിക്കും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് നാസര്‍ ശിവപുരം അധ്യക്ഷത വഹിക്കും.
പുത്തലത്ത് കണ്ടി മൂസയുടെ മകന് പരേതനായ എടത്തും താഴ സിറാജിന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. അഞ്ച് വര്‍ഷം മുമ്പ് ഹൃദ്രോഗം മൂലം മരണപ്പെട്ടതാണ് സിറാജ് .
12 ലക്ഷം രൂപ ചെലവില്‍ പാലോളി എടത്തും താഴയാണ് സ്നേഹഭവനം നിര്‍മിച്ചത്.
കാവുങ്ങല്‍ അസൈനാര്‍ ചെയര്‍മാനും പി.എം. ഫൈസല്‍ കണ്‍വീനറും ഇ.ടി.അഷ്റഫ് ട്രഷററുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പൂര്‍ത്തിയായത്.
The keys of the Sneha Bhavan built in Kottur Grama Panchayat will be handed over on May 25