നടുവണ്ണൂര്‍ : തിരുവോട് എഎല്‍പി സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഇ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. ഭാരതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ സി.കെ. രാഘവന്, സുജിത് രാരാരി, ചന്ദ്രന് കുറ്റിയുള്ളതില്‍, സുമിത്ത് ലാല്‍, ചന്ദ്രന് പൂക്കിണാറമ്പത്ത്, നൗഷാദ് കാരോല്‍, എ.എം. ഉണ്ണി നായര്‍, ഉണ്ണി നായര്‍ തറവലക്കണ്ടി, ഒ.എം. കൃഷ്ണകുമാര്‍, പ്രിയേഷ് പ്രീതി, പൂര്‍വ്വാധ്യാപക പ്രതിനിധി പി. ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് എ.സി. ജയേഷ് സ്വാഗതവും സ്കൂള്‍ മാനേജര്‍ അനില്‍ വിജയന് നന്ദിയും പറഞ്ഞു.
Laid the foundation stone of the new building of Thiruvod ALP School