ബാലുശ്ശേരി : കാലഘട്ടത്തിന്റെ വെല്ലുവിളി അതിജീവിച്ചു മുന്നേറുന്ന തൊഴിലാളി പ്രസ്ഥാനമാണ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.
ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി കൂരാച്ചുണ്ടില്‍ സംഘടിപ്പിച്ച നിയോജക മണ്ഡലം തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ കമ്മിയൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളി വര്‍ഗ്ഗത്തെ വിസ്മരിക്കുകയും മുതലാളിത്വത്തെ തലോടുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്നും പൊതു മേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ അവസ്ഥ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കെ.എം. കോയ മുഖ്യ പ്രഭാഷണം നടത്തി. പി.സി. മുഹമ്മദ്, എസ്.പി. കുഞ്ഞമ്മദ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, സാജിദ് കോറോത്, ശാഹുല്‍ ഹമീദ്, കെ.ടി. മുഹമ്മദലി, എം.കെ. അബ്ദുസ്സമദ്, ഒ.കെ. അമ്മദ്, എം.കെ. പരീദ്, എം. പോക്കര്‍കുട്ടി, സലാം, കെ.സി. ബഷീര്‍, നൊരവന ബഷീര്‍, ചേലേരി മമ്മുകുട്ടി, വാഴയില്‍ ഇബ്രാഹിം, ഒ.കെ. നൗഷാദ്, അലി പുതുശേരി, സലാം തെരുവത്ത്, എം.പി. ഹസ്സന്‍കോയ, മണ്ണങ്കണ്ടി ഇബ്രാഹിം, എം.കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
The labor movement that survived the STU challenge; Ahmed Kutty Unnikulam