കൂട്ടാലിട : കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക് ആവശ്യമായ അവസരങ്ങള്‍ ഒരുക്കുന്നതിനുമായി വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ കൂട്ടാലിടയില്‍ ഒരു സാംസ്കാരിക സമിതി രൂപീകരിച്ചു.
പി.കെ. മധു അധ്യക്ഷത വഹിച്ചു. ബഷീറിന്റെ 'സ്ഥലത്തെ പ്രധാന ദിവ്യന്' എന്ന പുസ്തകം ചര്‍ച്ച ചെയ്തായിരുന്നു പഠന പരിപാടിയുടെ തുടക്കം.
ആശാദേവി ചര്‍ച്ച നയിച്ചു. യുവകവി ആര്.കെ. ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കവി മധുസൂധനന് ചെറുക്കാട്, ദിനകരന്, സി. ഷീബ, എം.പി. അനില്‍കുമാര്‍, കുമാരി ഹരിനന്ദന, കെ.എസ്. ശിവദാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Cultural Committee for Excellence in Arts and Literature at Koottalida