കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിയാനസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്മാന് സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷാജി മുട്ടത്ത്, ഐസിഡിഎസ് സുപ്പര്‍വൈസര്‍ പി. ജമീല എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്പെഷല്‍ ടീച്ചര്‍ ബിന്ദു ക്ലാസ്സെടുത്തു.
ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ലിസി ചാക്കോ സ്വാഗതവും പ്ലാന്‍ ക്ലാര്‍ക്ക് പി. ഷമീര്‍ നന്ദിയും പറഞ്ഞു.
Kodancherry Grama Panchayat has convened a special gram sabha meeting for the differently abled