ഉള്ള്യേരി : മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി.
'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായി ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം സെക്രട്ടറി ബഷീര്‍ നൊരവന അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബര്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
130 ഓളം മുതിര്‍ന്നവ അംഗങ്ങളെ ചടങ്ങില്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആദരിച്ചു.
കെ. മൊയ്തീന് കോയ, എസ്.പി. കുഞ്ഞമ്മത്, അഹമ്മദ് കുട്ടി ഉണ്ണികുളം, സാജിത് കോറോത്ത്, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, എം. പോക്കര് കുട്ടി, അബു ഹാജിപാറക്കല്, പി.കെ. ഹമീദ് ഹാജി, സിറാജ് ചിറ്റടത്ത്, എം.കെ. പരീദ്, കെ.സി. ബഷീര്‍, എം.കെ. അബ്ദുസ്സമദ്, ഇ.പി. ഖദീജ, പി.കെ. മജീദ്, സലാം കായണ്ണ, കെ.ടി.കെ റഷീദ്, ഹക്കീം, കെ. അഹമ്മദ് കോയ, അബു ഹാജി എക്കാലയുള്ളതില്‍, മുഹമ്മദലി മാമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.
പി.പി. കോയ സ്വാഗതവും റഹീം എടത്തില്‍ നന്ദിയും പറഞ്ഞു.
The Muslim League Constituency Conference held a generational meeting