കോഴിക്കോട്: കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട്, വയനാട് ജില്ലകളില്‍ കുടിശ്ശികകള്‍ക്ക് 50 ശതമാനം പലിശയിളവ് നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കാവുന്നതാണ്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ 2017-18 വരെയുള്ള അസസ്മെന്റ് വര്‍ഷങ്ങളില്‍ 2021 സെപ്തംബര്‍ 16 വരെയുള്ള നിര്‍ണയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ള കുടിശ്ശികകള്‍ക്ക് 50 ശതമാനം പലിശയിളവ് നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കാവുന്നതാണെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ ആറ് മാസം മാത്രമേ കാലാവധിയുള്ളു. ഇത് പ്രകാരം കുടിശ്ശിക അടക്കാന്‍ താത്പര്യപ്പെടുന്ന കുടിശ്ശികക്കാരുടെ അപേക്ഷകള്‍ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ബന്ധപെടേണ്ട ഫോണ്‍ നമ്പര്‍ 0495 2384355.
One-time settlement scheme of Kerala Toddy Industry Workers Welfare Fund Board